പ്രിയ ബന്ധുജനങ്ങളെ, ഓര്‍ഗനൈസേഷന് ഓഫ് ഹിന്ദു മലയാളീസ് ന്യൂ സൗത്ത് വെയില്സ് ( OHM NSW ) ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 6.00 മുതല് 8.00 വരെ ലിവർപൂൾ 'സത്യം ഘട്ട്' നദി തീരത്തു ഹൈന്ദവ ആചാരപ്രകാരം, ബ്രാഹ്മണ മുഖ്യന്റെ കാർമികത്വത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി ബലികര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.
കർക്കടകമാസത്തിലെ കറുത്ത വാവ് മണ്‍മറഞ്ഞ പിതൃക്കൾക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. ആയതിനാൽ ഈ ശ്രാദ്ധക്രിയ അവരവരുടെ പരേതാത്മാക്കള്‍ക്ക് വേണ്ടിയുള്ള യജ്ഞത്തിന്റെ ഭാഗമായാണ് നടത്ത പെടുന്നതെന്നു വിശ്വാസം .
Location: Satyam Ghat (On the banks of Georges River) Haigh Park, Bridges Street Moorebank 2170
ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് www.ohmnsw.org എന്ന വെബ്‌സൈറ്റിൽ പോയീ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.